ദേശീയപാത കൂരിയാട് പൊട്ടി വീണ കേബിൾ വയറിൽ കുടുങ്ങി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് തൃശ്ശൂർ സ്വദേശികളായ രണ്ട് പേർക്ക് പരിക്ക്



മലപ്പുറം ദേശീയപാത 66 കൂരിയാട് ഇന്ന് പുലർച്ചെ 3മണിയോടെ  കണ്ണൂരിൽ നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന തൃശ്ശൂർ സ്വദേശികൾ സഞ്ചരിച്ച ബൈക്ക് സ്വകാര്യ കമ്പനിയുടെ ഇന്റർനെറ്റ്‌ കേബിൾ പൊട്ടി വീണത് ശ്രദ്ധയിൽ പെടാതെ ബൈക്ക് കേബിളിൽ കുടുങ്ങി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു  പരിക്കേറ്റ തൃശ്ശൂർ സ്വദേശികളായ  സാന്ദ്ര 23വയസ്സ് അരുൺ  28വയസ്സ് എന്നിവർക്കാണ് പരിക്ക് ഇവരെ തിരുരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോട്ടക്കൽ മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു  സംസാരഷേശി ഇല്ലാത്ത രണ്ടു പേരെയും ആക്‌സിഡന്റ് റെസ്ക്യൂ 24×7 പ്രവർത്തകരുടെ സഹായത്താൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ബന്ധുക്കളെ കണ്ടെത്താൻ സഹായിക്കുകയും  നല്ല രീതിയിൽ ഉള്ള പരിചരണം നൽകുകയും ചെയ്തു



Post a Comment

Previous Post Next Post