ഷവർമ്മ കഴിച്ചതിനെ തുടർന്ന് വയറുവേദന കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരണപ്പെട്ടു


മലപ്പുറം പൊന്നാനി വെളിയങ്കോട്:   വയറുവേദനയെ തുടർന്ന് വിദ്യാർത്ഥി മരിച്ചു. ഷവർമ്മ കഴിച്ചതിനെ തുടർന്നുള്ള ഭക്ഷ്യവിഷബാധയെന്ന് സംശയം. വെളിയങ്കോട് സ്വദേശി സായിദ് പള്ളിക്ക് സമീപം താമസിക്കുന്ന ചാടിരകത്ത് മുഹമ്മദുണ്ണിയുടെ മകൻ മുസമ്മിൽ ( 19 ) ആണ് മരിച്ചത്. ഷവർമ്മ കഴിച്ചതിനെ തുടർന്നാണ് ഭക്ഷ്യവിഷബാധയേറ്റന്നാണ് സംശയം. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തതവരൂ. കുന്ദംകുളത്ത് നിന്ന് ഷവർമ്മ പാർസൽ വാങ്ങി കഴിച്ചതിന് ശേഷമാണ് ശക്തമായ വയറുവേദന അനുഭവപ്പെട്ടത്. തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു 

Post a Comment

Previous Post Next Post