മലപ്പുറം കൊണ്ടോട്ടിയിൽ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന വള്ളിക്കുന്ന് സ്വദേശി മരണപ്പെട്ടു


 മലപ്പുറം കടലുണ്ടി നഗരം: ബൈക്കപകടത്തിൽ

പരിക്കേറ്റ് ചികിത്സയിലായിരുന്ന വള്ളിക്കുന്ന്

സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. ആനങ്ങാടി

അംബേദ്ക്കർ റോഡിൽ താമസിക്കുന്ന

പരേതനായ കാളാത്തുമലയിൽ ഉസ്മാന്റെ

മകൻ മുഹമ്മദ് ഹക്കീം (21)ആണ് മരിച്ചത്.

കഴിഞ്ഞ16 ന് ശനിയാഴ്ച്ച കൊണ്ടോട്ടിയിൽ

വെച്ച് സഞ്ചരിച്ചിരുന്ന

ബൈക്ക്

എതിർദിശയിൽ വന്ന ബസുമായി

കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന്

പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ്

ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കോഴിക്കോട് ജെ.ഡി.ടി കോളേജിൽ രണ്ടാം

വർഷ ബി.ഫാം വിദ്യാർത്ഥിയാണ്. മാതാവ്:

ഖദീജ. സഹോദരങ്ങൾ: മുഹമ്മദ് യാസർ,

ഫരീദ ഫർഹാന, മുഹമ്മദ് യാഫിഹ്.

ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിക്ക്

കടലുണ്ടി നഗരം ജുമുഅത്ത് പള്ളി

ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post