തൃശൂര്‍-എറണാകുളം ദേശീയ പാതയില്‍ കാറുമായി കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ പൂര്‍ണമായും കത്തി നശിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ സ്ത്രീക്കും പുരുഷനും ഗുരുതര പരിക്കേറ്റു.
കാറുമായുള്ള ഇടിയുടെ ആഘാതത്തിലാണ് ഇരുവര്‍ക്കും പരിക്കേറ്റത്. അപകട ശേഷമാണ് സ്‌കൂട്ടര്‍ കത്തിനശിച്ചത്. റോഡിലുരഞ്ഞാണ് സ്‌കൂട്ടര്‍ കത്തിയത്. പൊലീസ് സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.
