ദേശീയ പാതയില്‍ ആലപ്പുഴ കായംകുളം രാമപുരം ഹൈസ്‌കൂളിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികന്‍ മരിച്ചു ലോറി ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.


ആലപ്പുഴ 

ദേശീയ പാതയില്‍ കായംകുളം രാമപുരം ഹൈസ്‌കൂളിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികന്‍ മരിച്ചു

ലോറി ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കായംകുളം കരീലകുളങ്ങര കരുവറ്റുംകുഴി ചിറയില്‍ പുത്തന്‍ വീട്ടില്‍ വിനോദ് കുമാറാണ് മരിച്ചത്. ഇന്ന് രാവിലെ 7.30ഒടെയാണ് അപകടമുണ്ടായത്.


ദേശീയപാതയുടെ കിഴക്കുഭാഗത്തായി റോഡിനോട് ചേര്‍ന്ന് ബൈക്കില്‍ ഇരിക്കുകയായിരുന്ന വിനോദ് കുമാറിനെ ഹരിപ്പാട് ഭാഗത്തുനിന്നും വന്ന ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വിനോദ് കുമാറും ബൈക്കും ലോറിയുടെ അടിയില്‍ കുടുങ്ങി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് വിനോദ് കുമാറിനെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ലോറി ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ലോറി ഡ്രൈവറെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post