കല്ലടിക്കോട്: പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്ക്. മലപ്പുറം മേലാറ്റൂര്‍ എടപറ്റ കരിങ്കാളി ക്ഷേത്രത്തിന് സമീപം രാജ് വില്ലയില്‍ രാജ സുകുമാരന്‍ മകന്‍ അതുല്‍ രാജ് (22) നാണ് കൈക്കും ദേഹമാസകലവുംപരിക്ക്.
ഇയാളെ ആദ്യം തച്ചമ്ബാറ സ്വകാര്യ ആശുപത്രിയിലെ പ്രഥമ ശുശ്രൂഷക്ക് ശേഷം വട്ടമ്ബലം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകീട്ട് 4.45 ഓടെ കരിമ്ബ പനയമ്ബാടത്തിന് സമീപം ദുബൈ കുന്നിലാണ് അപകടം. മണ്ണാര്‍ക്കാട്ട് നിന്ന് മീന്‍ ഇറക്കി പാലക്കാട്ടേക്ക് വരുന്ന ടെമ്ബോ നിയന്ത്രണംവിട്ട് എതിരെ വന്ന ഓട്ടോറിക്ഷയും ബൈക്കുമായാണ് കൂട്ടിയിടിച്ചത്.
ഈയിടെ ദേശീയപാത പരുക്കനാക്കിയ സ്ഥലത്തിനടുത്താണ് സംഭവം. പരിക്കേറ്റയാളെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
