മഞ്ചേരി: നഗരത്തില്‍ കോഴിക്കോട് റോഡില്‍ കാറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം.
നഗരസഭ കാര്യാലയത്തിന് മുന്നില്‍ ഇന്നലെ രാവിലെ 11.45 ഓടെയാണ് അപകടം. പാലുമായി പോവുകയായിരുന്ന ഗുഡ്സ് ഓട്ടോയില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിക്കുകയായിരുന്നു. ഇതോടെ ഗുഡ്സ് ഓട്ടോ റോഡില്‍ മറിഞ്ഞു.
വാഹനത്തിലുണ്ടായിരുന്ന പാല്, തൈര് പാക്കറ്റുകളും പെട്ടികളും റോഡിലേക്ക് തെറിച്ചു വീണു. ഓടിക്കൂടിയ നാട്ടുകാരാണ് ഗുഡ്സ് ഡ്രൈവറെ പുറത്തെടുത്തത്. ഇരുവാഹനത്തിലെയും ഡ്രൈവര്‍മാരെ പരിക്കുകളോടെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നറിയുന്നു.
