കണ്ണൂർ ചാല തന്നടയിൽ ഇൻ്റർലോക്ക് കയറ്റി പോവുകയായിരുന്ന ടിപ്പർലോറി കുഴിയിലേക്ക് മറിഞ്ഞ് ധർമ്മടം മീത്തലെ പീടിക സ്വദേശിയായ യുവാവ് മരണപ്പെട്ടു



കണ്ണൂർ ചാല തന്നടയിൽ ടിപ്പർലോറി കുഴിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ധർമ്മടം മീത്തലെ പീടിക സ്വദേശി അർഷാദ് (37) ആണ് മരിച്ചത്.


ശനിയാഴ്ച രാത്രി 7 മണിക്കാണ് സംഭവം.പ്രദേശത്തെ ഒരു വീട്ടിലേക്ക് കരിങ്കല്ലിൻ്റെ ഇൻ്റർലോക്ക് കയറ്റി
പോവുകയായിരുന്ന ലോറി കുഴിയിലേക്ക് മറിഞ്ഞാണ് അപകടം.
ലോറി മറിഞ്ഞപ്പോൾ അർഷാദ് തെറിച്ചുവീണു. അർഷാദിന്റെ മേലെ കരിങ്കല്ലുകൾ പതിക്കുകയായിരുന്നു.
ലോറിയിലെ ലോഡിങ് തൊഴിലാളിയാണ് അർഷാദ്

നാട്ടുകാരും കണ്ണൂരിൽ നിന്ന് എത്തിയ അഗ്നി രക്ഷ സേനയും കൂടി കരിങ്കല്ലുകൾ എടുത്തു മാറ്റി. അർഷാദിനെ ഉടൻ ചാലയിലെ മിംസ്
ആശുപത്രിയിലെത്തിച്ചങ്കിലും
ജീവൻ രക്ഷിക്കാനായില്ല.


Post a Comment

Previous Post Next Post