കെഎസ്‌ആര്‍ടിസി ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു.




കോട്ടയം ഈരാറ്റുപേട്ട കളത്തൂക്കടവില്‍ കെഎസ്‌ആര്‍ടിസി ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു.

ഇടമറുക് സ്വദേശി റിന്‍സ് ആണ് മരിച്ചത്. മേലുകാവില്‍ നിന്നും ഗ്യാസുമായി വന്നതാണ് റിന്‍സ് ഓടിച്ചിരുന്ന വാന്‍ തൃശൂര്‍ എരുമേലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്‌ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു. വാന്‍ പൂര്‍ണമായും തകര്‍ന്നു. മുന്‍വശം വെട്ടിപൊളിച്ചാണ് റിന്‍സിനെ പുറത്ത് എടുത്തത്. ബസ് ഡ്രൈവറിനും ചില യാത്രക്കാര്‍ക്കും നിസാര പരിക്കുകളുണ്ട്.

Post a Comment

Previous Post Next Post