കണ്ണൂർ വളപട്ടണം: () അമ്മയുടെ കാറില്‍ നിന്നും ഇറങ്ങി സ്‌കൂള്‍ ബസ് കയറാന്‍ ഓടിയ വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു.
കണ്ണൂര്‍ കക്കാട് ഭാരതീയ ഭവന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി അലവില്‍ നുച്ചിവയലിലെ പരേതനായ കിഷോറിന്റെയും ലിസിയുടെയും ഏകമകള്‍ നന്ദിത(16) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 7.45 മണിയോടെയായിരുന്നു അപകടം.
റെയില്‍വേ ഗേറ്റ് മുറിച്ചു കടക്കുന്നതിനിടെ കുട്ടിയുടെ ദേഹത്ത് ട്രെയിനിന്റെ പിറകുഭാഗം ഇടിക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് കിഷോര്‍ അടുത്ത കാലത്താണ് മരിച്ചത്. ഈ മരണത്തിന്റെ ആഘാതം വിട്ടു മാറും മുന്‍പെയാണ് കുടുംബത്തില്‍ മറ്റൊരു ദുരന്തമുണ്ടായത്.
ഓടിക്കൂടിയെത്തിയ പ്രദേശവാസികള്‍ കുട്ടിയെ ഉടന്‍തന്നെ ചാല മിംസ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വളപട്ടണം പൊലീസ് അപകടത്തിന്റെ സി സി ടി വി ക്യാമറ ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
