വടക്കഞ്ചേരി: പാലക്കാട് വടക്കഞ്ചേരി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. വടക്കഞ്ചേരി തങ്കം തിയറ്ററിന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്.
കിഴക്കഞ്ചേരി വേളാമ്ബുഴ ആലാംപരുത ബൈജുവിനാണ് (40) പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് രണ്ടിന് തങ്കം തിയറ്ററിന് മുന്നിലെ ബൈപാസിലാണ് അപകടം.
