കോഴിക്കോട്: നിയന്ത്രണം വിട്ട ഡ്യൂക്ക് ബൈക്ക് പോസ്റ്റിലിടിച്ച് ഇതര സംസ്ഥാനക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു.
രണ്ടുപേരും അപകടസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഇവര്‍ സഞ്ചരിച്ച ഡ്യൂക്ക് ബൈക്ക് പോസ്റ്റിനോട് ചേര്‍ന്ന് ഇടിച്ച നിലയിലാണ്. മറ്റ് യാത്രക്കാര്‍ വിവരമറിയിച്ചതനുസരിച്ചാണ് പോലീസ് സ്ഥലത്തെത്തിയത്. നടക്കാവ് പോലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. വൈകുന്നേരത്തോടെ ബന്ധുക്കള്‍ എത്തി മരിച്ചവരെ തിരിച്ചറിഞ്ഞു.