അഷ്ടമുടി കായലില്‍ വള്ളം മറിഞ്ഞ് വീട്ടമ്മ മുങ്ങി മരിച്ചു മകനെ രക്ഷപ്പെടുത്തി



കൊല്ലം സാമ്ബ്രാണിക്കൊടിയില്‍ വള്ളം മറിഞ്ഞ് വീട്ടമ്മ അഷ്ടമുടി കായലില്‍ മുങ്ങി മരിച്ചു.സാമ്ബ്രാണിക്കൊടി സ്വദേശിനി ഗ്രെയിസാണ് മരിച്ചത്.

മകന്‍ അഖിലിനെ മറ്റ് ടൂറിസ്റ്റ് ബോട്ടുകള്‍ രക്ഷപ്പെടുത്തി.

വൈകിട്ട് 5.40 ന് സാമ്ബ്രാണിക്കൊടി വിനോദ സഞ്ചാര കേന്ദ്രത്തില്‍ ചായയും പൊരിയും വിറ്റ ശേഷം തുരുത്തിലേക്ക് മടങ്ങുമ്ബോഴാണ് ശക്തമായ മഴയിലും കാറ്റിലും അമ്മയും മകനും പോയ കൊതുമ്ബു വള്ളം മറിഞ്ഞ് അപകടം ഉണ്ടായത്.

വള്ളത്തില്‍ നിന്നു കായലില്‍ വീണ ഗ്രേയിസിന്റെ മകനെ മറ്റ് വള്ളക്കാര്‍ രക്ഷപ്പെടുത്തിയെങ്കിലും ഗ്രെയിസിനെ രക്ഷിക്കാനായില്ല. ഒരു മണിക്കൂര്‍ വള്ളക്കാരും ഫയര്‍ഫോഴ്സിന്റെ സ്കൂബാ ഡൈവേഴ്സും നടത്തിയ തെരച്ചിലില്‍ ഗ്രയിസിന്റെ മൃതശരീരം കണ്ടെടുത്തു.

Post a Comment

Previous Post Next Post