നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു മൂന്ന്പേർമരിച്ചു.



മുട്ടിൽ വാര്യാട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു മൂന്ന് പേർ മരിച്ചു.ബത്തേരി ഭാഗത്ത് നിന്ന് കൽപറ്റ ഭാഗത്തേക്ക്

പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്.

അപകട ത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റവരെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലും, ജനറൽ ഹോസ്പിറ്റലിലും

പ്രവേശിപ്പിച്ചു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.

പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരം. മൃതദേഹം കൽപറ്റലിയോ ആശുപത്രിയിൽ

വയനാട് പുൽപ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു , മിഥുൻ എന്നിവരാണ് മരിച്ചത്. കാറിൽ അഞ്ച് പേരുണ്ടായിരുന്നു.വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ ചികിത്സയില്‍. പാലക്കാട് നെഹ്റു കോളേജിലെ വിദ്യാർത്ഥികളാണ് ഇവര്‍..

പാലക്കാട് നിന്ന് വിനോദയാത്രക്കായി എത്തിയ സംഘം സുഹൃത്തിന്റെ വീട്ടില്‍ നിന്നും മടങ്ങവെയാണ് അപകടമെന്നാണ് വിവരം

 ഇന്ന് രാവിലെ ആറരയോടെയാണ് വയനാട് മുട്ടിൽ വാരിയാട് ദേശീയപാതയിൽ കാർ മരത്തിൽ ഇടിച്ച് അപകടമുണ്ടായത്.


Post a Comment

Previous Post Next Post