തൃശ്ശൂർ ഇരിങ്ങാലക്കുട കരുവന്നൂര്‍ പുഴയിലേക്ക് പ്ലസ്ടു വിദ്യാര്‍ഥി ചാടി. വിദ്യാര്‍ഥിയെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്. പ്രണയ നൈരാശ്യമാണ് കാരണമെന്ന് എഴുതിയ കുറിപ്പും കണ്ടെത്തി.
ഉച്ചയോടെയായിരുന്നു സംഭവം. കരുവന്നൂര്‍ പാലത്തിനു സമീപം സൈക്കിള്‍ നിര്‍ത്തി വിദ്യാര്‍ഥി പുഴയിലേയ്ക്കു ചാടി. ഇരിങ്ങാലക്കുട സ്വദേശി അലന്‍ ക്രിസ്റ്റോയാണ് പുഴയിലേയ്ക്കു ചാടിയത്. മൂര്‍ക്കനാട് സ്വദേശിയായ ഇലക്ട്രിഷ്യന്‍ തൊട്ടരികിലുണ്ടായിരുന്നു. വിദ്യാര്‍ഥിയോട് ചാടല്ലേയെന്ന് പറയുമ്പോഴേക്കും അലന്‍ പുഴയിലേക്ക് ചാടിയെന്ന് അജയന്‍ പറയുന്നു. താഴെ പോയി വഞ്ചിയെടുത്ത് പുഴയിലേയ്ക്ക് ഇറങ്ങിയെങ്കിലും അലന്‍ മുങ്ങിത്താണു. ചിമ്മിനി ഡാം തുറന്നതിനാല്‍ പുഴയില്‍ നല്ല ഒഴുക്കായിരുന്നു.
കാണാതായ അലന് പതിനെട്ടു വയസുണ്ട്. അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം സ്കൂളിലെ വിദ്യാര്‍ഥിയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ തുടരുകയാണ്
