പാലക്കാട്
കോട്ടായി: രാത്രി സുഹൃത്തിനോടൊപ്പം ഭക്ഷണം വാങ്ങാന്‍ പോയ കോട്ടായി സ്വദേശിയായ യുവാവ് ബൈക്കില്‍നിന്ന് വീണ് മരിച്ചു.ഭക്ഷണം വാങ്ങാനായി പത്തിരിപ്പാലയിലേക്ക് പോയ കോട്ടായി വറോഡ് കണക്കുളങ്ങര വീട്ടില്‍ കിട്ടയുടെ മകന് രാജേഷ് (38) ആണ് മരിച്ചത്.
ഇന്നലെ രാത്രി പത്തിരിപ്പാല ചന്ദനപ്പുറത്താണ് അപകടം.മുന്നിലെ വാഹനം പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ സുഹൃത്ത് ബൈക്ക് പെട്ടെന്ന് നിറുത്തിയതിനാല്‍ പിന്നില്‍ ഇരുന്നിരുന്ന രാജേഷ് റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു.ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.