ആലപ്പുഴ | പിതാവും മകനും സഞ്ചരിച്ച സ്‌കൂട്ടറില്‍ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ പിതാവ് മരിച്ചു
ബസിന്റെ പിന്‍ഭാഗം സ്‌കൂട്ടറില്‍ തട്ടിയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ബസിന് അടിയില്‍പ്പെട്ട മാധവന്‍ തല്‍ക്ഷണം മരിച്ചു. പുറകിലേക്ക് മറിഞ്ഞ ഷാജി പരുക്കുകളോടെ രക്ഷപെട്ടു. ജലജയാണ് മാധവന്റെ ഭാര്യ. മരുമകള്‍: കല. മാധവന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
