പെരുവള്ളൂർ കൊല്ലംചിന - പറമ്പിൽ പീടിക റോഡിൽ ചാനത്ത് മാട് ഇറക്കത്തിൽ നിയന്ത്രണം വിട്ട് ബൈക്ക് 10 അടി താഴ്ചയിലേക്ക് മറിഞ്ഞു. ബൈക്ക് യാത്രക്കാരായ വടക്കീൽമാട് കോഴിത്തൊടി കുട്ട്യാലി മകൻ മുഹമ്മദാലി എന്നിവർക്ക് പരിക്കേറ്റു.പുകയൂരിലെ കട അടച്ചു കൊല്ലംചിന വഴി പറമ്പിൽ പീടികയിലേക്ക് വരുമ്പോഴാണ് അപകടം.സ്ഥിരം അപകട മേഖലയാണ് ചാനത്ത്മാട് ഇറക്കം.ഒരു മാസത്തിനിടയിൽ നിരവധി അപകടങ്ങളാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്.പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയിട്ടുണ്ട്.
