കണ്ണൂർ
പതിനെട്ടു വയസുകാരന്‍ വീടിനടുത്ത പറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ചു.
കൂറുമാത്തൂര്‍ കൂനത്തെ ബാബു-ശ്രീജ ദമ്പതികളുടെ മകന്‍ പുളുക്കൂല്‍ വീട്ടില്‍ ജിബിന്‍ ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് മരിച്ച നിലയില്‍ കണ്ടത്.ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചു.കുറുമാത്തൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും ഈ വര്‍ഷം പ്ലസ്ടു പാസായ ജിബിന്‍ ബിരുദപഠനത്തിന് ചേരാനുള്ള ശ്രമത്തിലായിരുന്നു.
അതേസമയം ജിബിന്റെ ആത്മഹത്യ കൂനം ഗ്രാമത്തേയും കുറുമാത്തൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ഒരുപോലെ ഞെട്ടിച്ചു.
കൂറുമാത്തൂര്‍ കൂനം വായനശാലക്ക് സമീപത്തെ ബാബു-ശ്രീജ ദമ്പതികളുടെ മകനാണ്.ഏക സഹോദരി ജിസ്‌ന. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകിട്ടോടെ സംസ്‌ക്കരിക്കും