തിരുവനന്തപുരം ദേശീയപാതയില്‍ പാറശാല കരാളിയില്‍ ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച് 3 വയസ്സുകാരി മരണപ്പെട്ടു അച്ഛനും ഗർഭിണിയായ അമ്മയ്ക്കും ഗുരുതര പരിക്ക്



തിരുവനന്തപുരം: ടിപ്പറിടിച്ച്‌ മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം. ബൈക്കില്‍ അച്ഛനമ്മമാര്‍ക്കൊപ്പം യാത്ര ചെയ്ത മൂന്ന് വയസ്സുകാരി ഋതികയാണ് മരണപ്പെട്ടത്.

അപകടത്തില്‍ ഋതികയുടെ പിതാവ് യഹോവ പോള്‍ രാജ്, അമ്മ അശ്വിനി എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അശ്വിനി ഗര്‍ഭിണിയാണ്.

ദേശീയപാതയില്‍ പാറശാല കരാളിയില്‍ അമിത വേഗത്തില്‍ പാഞ്ഞു വന്ന ടിപ്പര്‍ ലോറി ബൈക്കിലിടിച്ചു കയറുകയായിരുന്നെന്നാണ് വിവരം. അപകടമുണ്ടാക്കിയ ടിപ്പര്‍ ലോറിയോടിച്ച ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് സംശയം.

Post a Comment

Previous Post Next Post