കോഴിക്കോട്: വടകര
മുക്കാളിയിൽ
വാഹനാപകടത്തിൽ
മുപ്പത്തിരണ്ടോളം പേർക്ക്
പരിക്കേറ്റു. ബസും
ലോറിയുമാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റവരെ വടകരയിലെ
ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും
പ്രവേശിപ്പിച്ചു.
കോഴിക്കോട്ടേക്ക്
പോവുകയായിരുന്ന ബസും
കണ്ണൂർ ഭാഗത്തേക്ക്
പോവുകയായിരുന്ന
ലോറിയുമായാണ് ഇടിച്ചത്. ബസ്
മറ്റൊരു ബസിനെ
മറികടക്കുന്നതിനിടെയാണ്
ലോറിയുമായി ഇടിച്ചതെന്ന്
ദൃക്സാക്ഷികൾ.
ബസിലുണ്ടായിരുന്നവർക്കാണ്
പരിക്കേറ്റത് .
. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചിലരെ
കോഴിക്കോട് മെഡിക്കൽ
കോളേജ് ആശുപത്രിയിലേക്ക്
മാറ്റിയിട്ടുണ്ട്. അപകടത്തിൽ
പല്ല് നഷ്ടപ്പെട്ടവരും കൈയ്ക്കും
കാലിനും പരിക്കേറ്റവരും ഉണ്ട്.
വ്യാഴം വൈകീട്ട് 5.30 ഓടെയാണ്
അപകടം സംഭവിച്ചത്.