പത്തനംതിട്ട: കനത്തമഴയെ തുടര്‍ന്ന് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.ഇതേത്തുടര്‍ന്ന് പമ്ബയില്‍ നിന്നും ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകരെ തിരിച്ചയ്ക്കാന്‍ തുടങ്ങി.
ഏവരുടെയും സുരക്ഷിതത്വത്തെ മുന്‍നിര്‍ത്തികൊണ്ടു ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ഇപ്പോള്‍ ഉടലെടുത്ത അടിയന്തര സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ഉച്ചക്ക് 3 നു ശേഷം പമ്ബയില്‍ നിന്നും ശബരിമലകയറുവാന്‍ അനുവദിക്കുന്നതല്ല എന്നും, വൈകുന്നേരം 6 മണിക്ക് മുന്‍പായി ഭക്തര്‍ എല്ലാവരും സന്നിധാനത്തു നിന്നും മലയിറങ്ങി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണം എന്നും ഇതേത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അഭ്യര്‍ത്ഥിച്ചു.
ഉച്ചക്ക് ശേഷം പമ്ബാ, ശബരിമല മേഖലകളില്‍ കനത്ത മഴയാണ് പ്രവചിച്ചിരിക്കുന്നത്.
