പാലക്കാട്‌ കോഴിക്കോട് ദേശീയപാതയിൽ തച്ചമ്പാറ പെട്രോൾ പമ്പിനു മുൻപിൽ വെച്ച് നടന്ന വാഹനാപകടത്തിൽ രണ്ട് പേർ മരണപെട്ടു രണ്ട് പേർക്ക് ഗുരുതര പരിക്ക്


 പാലക്കാട്‌ കോഴിക്കോട് ദേശീയപാതയിൽ തച്ചമ്പാറ പെട്രോൾ പമ്പിനു മുൻപിൽ വെച്ച് നടന്ന വാഹനാപകടത്തിൽ രണ്ട് പേർ മരണപെട്ടു രണ്ട് പേർക്ക് ഗുരുതര പരിക്ക്


 പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ തച്ചമ്പാറ പെട്രോള്‍ പമ്പിന് സമീപം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ കാര്‍ യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ കൊളത്തൂര്‍ ഓണപ്പുട കല്ലിങ്ങല്‍ തൊടി സബീറലി മകന്‍ ഷുഹൈബ് (28), കരിങ്കല്ലത്താണി താഴേക്കോട് കുളക്കാടന്‍ വീട്ടില്‍ സജ്ജാഫ് ഭാര്യ സുറുമി (22) എന്നിവരാണ് മരിച്ചത്. മരിച്ച ഷുഹൈബ് ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടില്‍ വന്നതാണ്. സുറുമിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. 


അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പിക്കപ്പ് വാന്‍ ഡ്രൈവര്‍ കാടാമ്പുഴ കാരേക്കാട് താണിക്കല്‍ മുഹമ്മദ് മകന്‍ സൈത്(64), കാര്‍ യാത്രക്കാരിയും മരിച്ച സുറുമിയുടെ പിതൃസഹോദരന്‍ കരിങ്കല്ലത്താണി കുളക്കാടന്‍ വീട്ടില്‍ ഹനീഫ മകള്‍ ഹന്ന (18) എന്നിവരെ വട്ടമ്പലം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കാലിന് പരിക്കേറ്റ സൈതിനെ വിദഗ്ദ ചികിത്സക്കായി പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഹന്ന വട്ടമ്പലം സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 


തച്ചമ്പാറ പെട്രോള്‍ പമ്പിന് സമീപം പാലക്കാട് ഭാഗത്ത് നിന്ന് വരുന്ന കാറും എതിരെ വന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. വ്യാഴാഴ്ച മൂന്നു മണിയോടെയാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. കല്ലടിക്കോട് പൊലീസും സ്ഥലത്തെത്തി. അപകടത്തില്‍ രണ്ട് വാഹനങ്ങളും തകര്‍ന്നു

Post a Comment

Previous Post Next Post