അമ്പലപ്പുഴ: സ്കൂട്ടറിൽ ഭക്ഷണം വാങ്ങാൻ പോയ യുവാവ് കാർ ഇടിച്ചു മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാർഡ് വാളത്താറ്റുമഠത്തിൽ (കാണ്ടാപ്പള്ളി) യിൽ വാടകക്കു താമസിക്കുന്ന പരേതനായ പത്മനാഭന്റെ മകൻ ചന്ദ്രചൂഡാമണി മലർ (30) ആണ് മരിച്ചത്. പനയക്കുളങ്ങര ജങ്ഷനിലെ ഓട്ടോ റിക്ഷാ ഡ്രൈവറാണ്. ദേശീയ പാതയിൽ അറവുകാട് ജങ്ഷന് സമീപം വ്യാഴാഴ്ച രാത്രി 10 ഓടെയായിരുന്നു അപകടം. എതിർ ദിശയിൽ വന്ന കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും പുന്നപ്ര പൊലീസും ചേർന്ന് ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമദ്ധ്യേ മരിച്ചു. അമ്മ: പൊന്നമ്മ. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, മഞ്ജു (ശ്രീദേവി).