ദേശീയപാതാ 66 ഇടിമുഴിക്കൽ മേൽപ്പാലത്തിനായി പണിയുന്ന തൂണിൽ ചരക്ക് ലോറി ഇടിച്ചുകയറി അപകടം


ഇടിമുഴിക്കൽ മേൽപ്പാലത്തിനായി പണിയുന്ന തൂണിൽ ചരക്ക് ലോറി ഇടിച്ചുകയറി അപകടം



ചേലേമ്പ്ര • ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി ഇടിമുഴിക്കലിൽ മേൽപ്പാലത്തിനായി നിർമിക്കുന്ന കാലിൽ വീണ്ടും ലോറി ഇടിച്ച് കയറി അപകടം. ഇന്നലെ രാത്രിയാണ് സംഭവം. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ മൂന്നാമത്തെ തവണയാണ് ഇവിടെ അപകടം സംഭവിക്കുന്നത്.


ഇറക്കവും റോഡിലെ വെളിച്ചമില്ലായ്മയുമാണ് അപകടത്തിന് വഴിവയ്ക്കുന്നത്. അങ്ങാടി ഇല്ലാതായതോടെ രാത്രി കാലങ്ങളിൽ ഇവിടെ കൂരിരുട്ടാണ്. വെളിച്ചമില്ലാത്തത് നാട്ടുകാർ പലതവണ ഗ്രാമപഞ്ചായത്തിൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.

Post a Comment

Previous Post Next Post