അജ്ഞാത വാഹനം ഇടിച്ച് തെറിപ്പിച്ചു: വയോധികന് ദാരുണാന്ത്യം



ചാരുംമൂട് : ആലപ്പുഴയില്‍ അജ്ഞാത വാഹനം ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. ചുനക്കര തെക്ക് കൊയ്പ്പള്ളി ഹൗസിൽ ശിവൻകുട്ടി (79) യാണ് മരിച്ചത്. വൈകിട്ട് 4.30 ഓടെ ചുനക്കര പത്തിശ്ശേരിൽ ക്ഷേത്രത്തിനു സമീപം വച്ചായിരുന്നു അപകടം സംഭവിച്ചത്. റോഡരികിലൂടെ നടന്നു പോകുകയായിരുന്ന ശിവന്‍കുട്ടിയെ അമിത വേഗതയിലെത്തിയ വാഹനം ഇടിച്ചിടുകയായിരുന്നു.
ഇടിച്ച വാഹനം നിർത്താതെ ഓടിച്ചു പോകുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അമിത വേഗതയിൽ വന്ന ടെമ്പോയാണ് അപകടമുണ്ടാക്കിയതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന ശിവൻകുട്ടിയെ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ജാനകി. മക്കൾ : ഷാജി, ഷാനിത, ഷിബു.

Post a Comment

Previous Post Next Post