ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച്‌ ബി ജെ പി നേതാവിന് സുഹൃത്തിനും പരിക്ക്



ആലപ്പുഴ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച്‌ ബി ജെ പി ദക്ഷിണ മേഖല വൈസ് പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ ഡി. അശ്വിനിദേവിന് ഗുരുതര പരിക്ക്.

ഒപ്പം യാത്ര ചെയ്തിരുന്ന ഏവൂര്‍ സ്വദേശിയായ യുവാവിനും പരിക്കേറ്റു. കായംകുളം മുട്ടം റോഡില്‍ കോയിക്കല്‍പാദിക്കല്‍ ജംഗ്ഷനിലാണ് അപകടം നടന്നത്.

ഇന്നലെ രാത്രി പത്തോടെ ആയിരുന്നു അപകടം. അശ്വിനിദേവും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്കൂട്ടറും എതിരെ വന്ന ബൈക്കും ഇടിക്കുകയായിരുന്നു. താലൂക് ആശുപത്രിയിലെത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം രണ്ട പേരെയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.

അവിടെ നിന്ന് അശ്വിനിദേവിനെ കൊച്ചിയിലെ ആശുപത്രിയിലേക്കും കൊണ്ടുപോയി. രണ്ടുപേര്‍ക്കും തലയ്ക്കാണ് പരിക്കേറ്റത്.

Post a Comment

Previous Post Next Post