മുണ്ടക്കയം: സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞ് ഒരാള്‍ മരിച്ചു
പുഞ്ചവയല്‍ 504 കോളനി മനച്ചേരില്‍ കുര്യന്റെ മകന് ബെന്നി (46) ആണ് മരണമടഞ്ഞത്.ഇന്നലെ ഉച്ചയ്ക്ക് 12.45ന് കുഴിമാവ്-പുഞ്ചവയല്‍ റോഡില്‍ 504ന് സമീപമായിരുന്നു അപകടം.
കോരുത്തോട്ടില്‍ ബഫര്‍ സോണ്‍ കോടതി വിധിക്കെതിരേ നടത്തിയ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങും വഴി നിയന്ത്രണം വിട്ട സ്കൂട്ടര്‍ മരത്തിലടിച്ച് മറിയുകയായിരുന്നു. മാതാവ് ലീലാമ്മ, ഭാര്യ ജെസി, മക്കള്‍: അബിന്‍, അമല്‍, അലോണ. സംസ്കാരം ഇന്ന് 504 സെന്റ് തോമസ് പള്ളിയില്‍.
