കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട വയോധികന് ദാരുണാന്ത്യം



കോഴിക്കോട്  കുറ്റ്യാടി: പുഴയിലെ ഒഴുക്കിൽപ്പെട്ട

വയോധികന് ദാരുണാന്ത്യം. കുറ്റ്യാടി

പുഴയിലാണ് അപകടം നടന്നത്.

വയോധികനെ ഇതുവരെ

തിരിച്ചറിഞ്ഞിട്ടില്ല.

ഇന്ന് ഉച്ചയോടെയാണ് ഇയാൾ

ഒഴുക്കിൽപ്പെട്ടതെന്ന് കരുതുന്നു.

വിവരമറിഞ്ഞെത്തിയ നാദാപുരം

ഫയർഫോഴ്സും നാട്ടുകാരും നടത്തിയ

തിരച്ചിലിനൊടുവിലാണ് വയോധികനെ

കണ്ടെത്തി കരയ്ക്കെത്തിച്ചത്.

ആശുപത്രിയിലെത്തിയെങ്കിലും മരണം

സംഭവിച്ചിരുന്നു. ഏകദേശം 75-80

പ്രായം തോന്നിക്കുന്ന ആളാണ് മരിച്ചത്

എന്ന് പോലീസ് പറഞ്ഞു.

കുറ്റ്യാടി പോലീസും

സംഭവസ്ഥക്കാലത്തെത്തിയിരുന്നു.

തുടർനടപടികൾ നടക്കുന്നു


Post a Comment

Previous Post Next Post