കോട്ടയം പാലാ ഐങ്കൊമ്പ് ആറാംമൈലിലുണ്ടായ വാഹനാപകടത്തില്‍ ആറുമാസം പ്രായമായ കുഞ്ഞുമരിച്ചു. പാലായില്‍ ചികില്‍സയ്ക്കുവന്ന അടിമാലി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഐങ്കൊമ്പ് ആറാംമൈലിൽ ഇന്ന് രാവിലെ 8.45 ഓടെ ആയിരുന്നു അപകടം. ആറാംമൈലിലുള്ള വളവിൽ വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
വാഹനം ഓടിച്ചിരുന്ന വാവച്ചൻ എന്ന വ്യക്തി ഉറങ്ങി പോയതാണ് അപകടകാരണമെന്നാണ് കരുതുന്നത്. വാവച്ചന്റെ മകൾ മെറിനും മെറിന്റെ ആറു മാസമായ കുട്ടിയുമാണ് വാഹനത്തിലുണ്ടായിരുന്ന തെന്നാണ് വിവരം. കുട്ടിയുടെ പിതാവ് വിദേശത്താണ് . കുട്ടി സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വാവച്ചനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..
