കോഴിക്കോട് ഉള്ള്യേരി :കൊയിലാണ്ടി താമരശേരി സംസ്ഥാന പാതയിൽ കന്നൂര് അങ്ങാടിയിൽ ഇന്നലെ രാത്രി ഏഴരയോടെ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. മുണ്ടോത്ത് കക്കഞ്ചേരി
എളേടത്തുപറമ്പത്ത് പ്രനൂപ് (35) ആണ്
മരിച്ചത്. കൂടെ സഞ്ചരിച്ച
ഉള്ളിയേരിയിലെ മഷ്ണാങ്കോട്ട് അഖിലി
(23) ന് പരിക്കേറ്റു.
ശനിയാഴ്ച രാത്രി ഏഴരയോടെയാണ്
അപകടം. കൊയിലാണ്ടി ഭാഗത്തേക്ക്
പോവുകയായിരുന്ന കാർ.
എതിർദിശയിൽ വന്നതായിരുന്നു
ബൈക്ക്. അപകടത്തിൽ പ്രനൂപും
അഖിലും റോഡിലേക്ക് തെറിച്ചുവീണു.
നാട്ടുകാർ ഉടൻതന്നെ ഇരുവരെയും
കൊയിലാണ്ടി താലൂക്കാശുപത്രിയിലും
തുടർന്ന് കോഴിക്കോട്
മെഡിക്കൽകോളേജിലും
എത്തിച്ചെങ്കിലും പ്രനൂപിനെ
രക്ഷിക്കാനായില്ല. ദുബായിൽ
ജോലിചെയ്തിരുന്ന പ്രനൂപ്
ഒരുമാസം മുമ്പാണ് നാട്ടിൽവന്നത്.
അച്ഛൻ: പ്രകാശൻ .ഭാര്യ: ഭാഗ്യ
(തിരുവനന്തപുരം). സഹോദരൻ:
അനൂപ്.
=
റിപ്പോർട്ട്: സുമേഷ്കൊയിലാണ്ടി.
