വീടിന് തീപ്പിടിച്ചു.. വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു…



കൊച്ചിയില്‍ വീടിന് തീപ്പിടിച്ച് സ്ത്രീ മരിച്ചു. തീപ്പിടിത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റ പുഷ്പവല്ലി (57) ആണ് മരിച്ചത്. എറണാകുളം സൗത്ത് അറ്റ്‌ലാന്റിസ് ജംഗ്ഷന്‌ സമീപത്തെ വീട്ടിലാണ് തീപ്പിടുത്തമുണ്ടായത്‌. ഇന്ന് ഉച്ചയോടെയാണ് അപകടം. തീപ്പിടിത്തമുണ്ടായപ്പോള്‍ പുഷ്പവല്ലി വീട്ടിനുള്ളിലായിരുന്നു. സംഭവസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വീട്ടില്‍നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടെന്നും ഓടിയെത്തിയപ്പോഴേക്കും കട്ടിലില്‍ കിടന്ന പുഷ്പവല്ലിയുടെ ശരീരത്തില്‍ തീ ആളിപ്പടർന്നതാണ് കണ്ടതെന്നും അയല്‍വാസി പറഞ്ഞു.

Post a Comment

Previous Post Next Post