കോട്ടയം ചിങ്ങവനം: നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളിക്ക് പരിക്ക്.
ഇന്നലെ രാത്രി ഒമ്ബതിന് എംസി റോഡില്‍ ചിങ്ങവനം പൊലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം. തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റു റോഡില്‍ കിടന്ന ഇയാളെ പൊലീസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാത്രി റോഡ് വിജനമായിരുന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. ഡ്രൈവര്‍ക്കും മറ്റു യാത്രക്കാര്‍ക്കും പരിക്കുകളില്ല.
