അടിമാലി: മാങ്കുളത്തിനും ആനക്കുളത്തിനുമിടയില്‍ കുരിശുപള്ളിക്ക് സമീപം ട്രാവലര്‍ മറിഞ്ഞു അഞ്ച് പേര്‍ക്ക് പരിക്ക്.
ചേര്‍ത്തലയില്‍ നിന്ന് മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ സംഘം ആനക്കുളത്തേക്ക് പോകുന്നതിനിടെയാണ് നിയന്ത്രണം വിട്ട് ട്രാവലര്‍ മറിഞ്ഞത്. ചേര്‍ത്തല സ്വദേശികളായ പുത്തന്‍പുരയില്‍ രാഹുല്‍ (32), ഹരികൃഷ്ണന്‍ (25), പ്രവീണ്‍ (32), സോബി (30), രാഹുല്‍ (30) എന്നിവര്‍ക്കാണ് തലയ്ക്കും കൈയ്ക്കും പരിക്കേറ്റത്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
