മാവേലിക്കരയിലെ ബേക്കറിയില്‍നിന്നു ഭക്ഷണസാധനങ്ങളുമായി ഹരിപ്പാട്ടേക്കുപോയ വാന്‍ എതിരേവന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തകര്‍ന്നവാനില്‍ക്കുടുങ്ങിയ ഇരുവരെയും മാവേലിക്കരയില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തി വാഹനം വെട്ടിപ്പൊളിച്ചു പുറത്തെടുക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ശിവന്‍നായര്‍ മരിച്ചു.
ചെട്ടികുളങ്ങരയില്‍ താമസിക്കുന്ന മൂത്തമകളുടെ വീട്ടില്‍പ്പോയി മടങ്ങുംവഴിയാണ് ടാക്‌സിഡ്രൈവറായ ശിവന്‍നായര്‍ തട്ടാരമ്പലത്തുനിന്ന് വാനില്‍ക്കയറിയത്. അഞ്ചു മിനിറ്റിനുള്ളില്‍ അപകടം സംഭവിച്ചു. വാഹനത്തില്‍നിന്നു പുറത്തെടുക്കുമ്പോള്‍ ജീവനുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ശാന്തയാണു ഭാര്യ. മക്കള്‍: ചിഞ്ചു, നിത്യ.
Tags:
Accident