മഞ്ചേരി കളത്തും പടിയിൽ ഓട്ടോയും കാറും കൂട്ടി ഇടിച്ച് യുവതി മരണപ്പെട്ടു



മലപ്പുറം മഞ്ചേരി  കളത്തും പടിയിൽ ഓട്ടോയും കാറും കൂട്ടി ഇടിച്ച് യുവതി മരണപ്പെട്ടു..

  ഓട്ടോ യാത്രക്കാരിയായ  കി​ട​ങ്ങ​ഴി ക​ല്ലി​ടു​ന്പ് പു​ളി​യ​ഞ്ചാ​ലി​ല്‍ മു​ഹ​മ്മ​ദ് - ആ​സ്യ ദ​ന്പ​തി​മാ​രു​ടെ മ​ക​ള്‍ ത​സ്നി​യ (30) ആ​ണ്   മ​രി​ച്ച​ത്.  കാ​രാ​പ​റ​ന്പി​ലെ ജ​ന​സേ​വ​ന കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ത​സ്നി​യ കി​ട​ങ്ങ​ഴി​യി​ലെ വീ​ട്ടി​ല്‍ നി​ന്നു ഓ​ട്ടോ​യി​ല്‍ സ്ഥാ​പ​ന​ത്തി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ  രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. റോ​ഡി​ല്‍ അ​ശ്ര​ദ്ധ​മാ​യി തി​രി​ച്ച കാ​റി​ല്‍ ഓ​ട്ടോ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ മ​റി​ഞ്ഞ ഓ​ട്ടോ​യി​ല്‍ നി​ന്നു ത​സ്നി​യ റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ണു. ത​ല​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ ഉ​ട​ന്‍ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

 

ഭ​ര്‍​ത്താ​വ് : കാ​വ​നൂ​ര്‍ ഇ​രി​വേ​റ്റി ചൂ​ര​ത്തു​കു​ണ്ട് ഫി​ര്‍​ദൗ​സ്. മ​ക​ള്‍: മി​ന്‍​ഹ. സ​ഹോ​ദ​ര​ങ്ങ​ള്‍: മ​ന്‍​സൂ​ര്‍, റ​സി​യ, പ​രേ​ത​നാ​യ നൗ​ഫ​ല്‍. എ​സ്‌ഐ പി.​കെ. ഖ​മ​റു​സ​മാ​ന്‍ ഇ​ന്‍​ക്വ​സ്റ്റ് ചെ​യ്ത മൃ​ത​ദേ​ഹം മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ്് മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍ ഏ​റ്റു​വാ​ങ്ങി കി​ട​ങ്ങ​ഴി ജു​മാ​മ​സ്ജി​ദി​ല്‍ ഖ​ബ​റ​ട​ക്കും 

റിപ്പോർട്ട് :അബ്ദുൽ റഹൂഫ് കിടങ്ങഴി





Post a Comment

Previous Post Next Post