താമരശ്ശേരി ചുങ്കം ഫോറസ്റ്റ് ഓഫീസിന് സമീപത്ത് വെച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. പനംതോട്ടം ഓർക്കിഡ് ഹൗസിംഗ് കോളനിയിലെ താമസക്കാരിയായ ഫാത്തിമ സാജിത (30) ആണ് മരിച്ചത്.
കുട്ടിയെ സ്കൂൾ ബസ്റ്റിൽ കയറ്റി നിൽക്കുമ്പോൾ ബാലുശ്ശേരി ഭാഗത്തു നിന്നും ചുങ്കം ഭാഗത്തേക്ക് വന്ന റോഡ് കരാറുകാരായ ശ്രീ ധന്യ കൺസ്ട്രക്ഷൻ എന്ന കമ്പനിയുടെ ടിപ്പറാണ് ശരീരത്തിൽ കയറി ഇറങ്ങിയത്, യുവതി സംഭവ സ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു
