തൃശ്ശൂർ പട്ടിക്കാട്. മുടിക്കോട് സെന്ററിൽ കാറും
ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ
അപകടത്തിൽ യുവാവ് മരിച്ചു. പട്ടിക്കാട്
എടപ്പലം തെക്കേക്കര വീട്ടിൽ ജോസ് മകൻ
ജിനു ( 36 ) ആണ് ഇന്ന് പുലർച്ചെ 3.45 ന്
മരണമടഞ്ഞത്. സുഹൃത്ത് ചാത്തുംകുളം
സ്വദേശി സുഭാഷ് സാരമായ പരിക്കുകളോടെ
തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ
ചികിത്സയിലാണ്. ഇന്നലെ രാത്രി 10:45നാണ്
അപകടം സംഭവിച്ചത്. ദേശീയപാത കുറുകെ
കടക്കുകയായിരുന്ന ബൈക്കിനെ തൃശൂർ
ഭാഗത്തുനിന്നും വന്ന കാർ ഇടിച്ചാണ്
അപകടമുണ്ടായത്.