തൃശ്ശൂർ തളിക്കുളം: ദേശീയപാതയില്‍ തളിക്കുളം ഹൈസ്കൂളിന് മുന്‍വശം കാറുകള്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു
നിലമ്ബൂര്‍ ചേനപ്പുറം ജിനേഷ് (36), ഞാവക്കാല മാരാത്തര്‍ വീട്ടില്‍ ഷാജി (46), സുധീബ്, കാട്ടൂര്‍ നെടുപുരക്കല്‍ മുഹമ്മദ് (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വാടാനപ്പള്ളി ആക്‌ട്സ് പ്രവര്‍ത്തകര്‍ തൃശൂര്‍ മദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ 6.15ഓടെയായിരുന്നു അപകടം. ഇരു കാറുകളും നേര്‍ക്കുനേരെയാണ് കൂട്ടിയിടിച്ചത്. കാറുകളുടെ മുന്‍ഭാഗം നിശ്ശേഷം തകര്‍ന്നു. ഓടിക്കൂടിയവരും ആക്‌ട്സ് പ്രവര്‍ത്തകരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
