കോഴിക്കോട്; കൊയിലാണ്ടി കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ പതിനേഴുകാരന്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു.നമ്പ്രത്തുകര പുളക്കികുനി മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ഷാമിലാണു മുങ്ങിമരിച്ചത്. കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്.
നാട്ടുകാർ കൊയിലാണ്ടി ഫയർഫോഴ്സിനെ വിവരമറിയിച്ചതിനെ തുടർന്നാണ് യുവാവിനെ കുളത്തിൽനിന്നു പുറത്തെടുത്തത്. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
