ബൈക്ക് വൈദ്യുതിതൂണിലിടിച്ച്‌ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

 



കണ്ണൂര്‍: ബൈക്ക് വൈദ്യുതിതൂണിലിടിച്ച്‌ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. നാറാത്ത് ടി സി ഗേറ്റില്‍ 'ആബിദിന്റെ തട്ടുകട' നടത്തുന്ന നാറാത്ത് ജുമാമസ്ജിദിനു സമീപത്തെ കണിയറക്കല്‍ മടത്തിലെവളപ്പില്‍ കെ എം ആബിദ്(31) ആണ് മരണപ്പെട്ടത്.

ബുധനാഴ്ച രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ടി.സി ഗേറ്റിലെ കടയടച്ച്‌ വീട്ടിലേക്ക് ബൈക്കില്‍ വരുന്നതിനിടെ ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ ഇന്ന് വൈകുന്നേരത്തോടെയാണ് മരണപ്പെട്ടത്. മാതാവ്: കണിയറക്കല്‍ മടത്തിലെവളപ്പില്‍ ആമിന. പിതാവ്: പരേതനായ അബ്ദുല്‍ഖാദര്‍. ഭാര്യ: ഫമിയ(കണ്ണൂര്‍ സിറ്റി). മക്കള്‍: ആയിഷ, ഫിദ. സഹോദരങ്ങള്‍: അശ്‌റഫ്, ഹസീന, സക്കീന. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നാളെ നാറാത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Post a Comment

Previous Post Next Post