ചെറുപുഴയില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ആശുപത്രി ജീവനക്കാരി മരണപ്പെട്ടു



കണ്ണൂര്‍: ചെറുപുഴയില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ആശുപത്രി ജീവനക്കാരി മരണമടഞ്ഞു.

മലയോര ഹൈവേയിലെ അതീവഅപകടമേഖലയായ പാക്കഞ്ഞിക്കാടാണ് കാര്‍ നിയന്ത്രണംതെറ്റി ഇടിച്ചു യുവതി മരണമടഞ്ഞത്. ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍ ആശുപത്രി നഴ്സായ അങ്ങാടിയത്ത് സോണിയ(40)യാണ് മരിച്ചത്. അങ്ങാടിയത്ത് റിന്റോയുടെ ഭാര്യയാണ്. സെന്റ് സെബാസ്റ്റ്യന്‍ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തുവരികയാണ് സോണിയ.

ശനിയാഴ്‌ച്ച രാത്രിയാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഇവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. മക്കള്‍:അല്‍ഫോന്‍സ, അലീന, എയ്ഞ്ചല്‍ റോസ്, എയ്ഞ്ചല്‍മരിയ. മലയോര ഹൈവെയിലെ അതീവ അപകടമേഖലയായ പാക്കഞ്ഞിക്കാടാണ് അപകടമുണ്ടായത്. വാഹനങ്ങള്‍ അപകടത്തില്‍പ്പെടാതിരിക്കാന്‍ ഇവിടെ അടുത്ത കാലത്താണ് മുന്നറിയിപ്പു ബോര്‍ഡ് സ്ഥാപിച്ചത്.

Post a Comment

Previous Post Next Post