കണ്ണൂരില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. ഉളിക്കല്‍ കരുമാങ്കയത്തെ പി.പി.
റസിയ(32)യാണ് പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രാവത്തെ തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ മരണപ്പെട്ടത്.
ഗര്‍ഭിണിയായ റസിയയെ പ്രസവത്തിനായി കഴിഞ്ഞ ദിവസം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്തസ്രാവത്തെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇന്നലെ രാത്രി ഏഴു മണിയോടെ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയെങ്കിലും പ്രസവത്തെ തുടര്‍ന്ന് കുട്ടി മരണപ്പെടുകയും പിന്നാലെ ഇന്നു പുലര്‍ച്ചെ മാതാവ് റസിയയും മരണപ്പെടുകയായിരുന്നു.
കരുമാങ്കയത്തെ പള്ളിപ്പാത്ത് എറമുവിന്‍്റെയും കേളോത്ത് അലീമയുടെയും മകളാണ്. ഉളിക്കല്‍ ടൗണിലെ ചുമട്ടു തൊഴിലാളി ( എസ്.ടി.യു) വേലിക്കോത്ത് അബ്ദുള്‍ സത്താറിന്‍്റെ ഭാര്യയാണ്.
