അമ്ബലപ്പുഴ: പുലര്‍ച്ചെ 3.30 ഓടെ ദേശീയപാതയില്‍ കാറിലിടിച്ച് നിയന്ത്രണംതെറ്റിയ കണ്ടെയ്നര്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞു.
പുലര്‍ച്ചെ 3.30 ഓടെ ദേശീയ പാതയില്‍ കുറവന്തോട് ജംഗ്ഷനു തെക്കുഭാഗത്തായിരുന്നു അപകടം. എറണാകുളം ഭാഗത്തുനിന്നു കൊല്ലത്തേക്ക് ടൈല്‍സുമായി പോയ കണ്ടെയ്നര്‍ ലോറി റോഡില്‍ പാര്‍ക്കുചെയ്തിരുന്ന പച്ചക്കറിലോറിയിലിടിച്ച് നിയന്ത്രണംതെറ്റി എതിര്‍ദിശയില്‍വന്ന കാറിലിടിച്ച് റോഡരുകിലെ താഴ്ചയിലേക്ക് മറിഞ്ഞു.
വീഴ്ചയുടെ ആഘാതത്തില്‍ കണ്ടെയ്നര്‍ ലോറിയുടെ ക്യാബിനും, പാഴ്സല്‍ കണ്ടെയ്നറും വേര്‍പെട്ടു. കാര്‍ യാത്രക്കാരായ നീര്‍ക്കുന്നം പൊക്കത്തില്‍ വീട്ടില്‍ സുദര്‍ശനന്റെ മകന് ഷറിന് (30), നീര്‍ക്കുന്നം പൊക്കത്തില്‍ വീട്ടില്‍ കുശന്റെ മകന് അഭിലാഷ് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
