കോതമംഗലം: വിനോദയാത്രക്കിടെ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടുപേരെ കാണാതായി. കുട്ടമ്ബുഴ, ആനക്കയം ഭാഗത്താണ് സംഭവം.
ഫോര്‍ട്ട്കൊച്ചി നസറത്ത് കൊച്ചുവീട്ടില്‍ പീറ്റര്‍ ആന്‍റണി(54),വൈശാഖ്(38) എന്നിവരെയാണ് കാണാതായത്.
കാല്‍ വഴുതി പുഴയിലേക്ക് വീണ ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും ഇവരെ കാണാതായി. ഒഴുക്കില്‍പെട്ട ഷിജുവിനെ വഞ്ചിക്കാരന്‍ രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്സ്, പൊലീസ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എെന്റ കൊച്ചി എന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകരാണ് കാണായായവര്‍.
