കണ്ണൂർ ജില്ലയിലെ രണ്ടിടത്ത് ഉരുള്‍ പൊട്ടി അഞ്ച് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു



കണ്ണൂര്‍: ജില്ലയിലെ രണ്ടിടത്ത് ഉരുള്‍ പൊട്ടി. നെടുംപൊയില്‍ ചുരത്തിലും കണിച്ചാര്‍ പഞ്ചായത്തിലെ മേലേ വെള്ളറയിലുമാണ് ഉരുള്‍ പൊട്ടിയത്.

കഴിഞ്ഞ മാസമുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് പേര്‍ മരിച്ച സ്ഥലമാണ് ഇന്ന് ആദ്യം ഉരുള്‍പൊട്ടിയ മേലെ വെള്ളറ പ്രദേശം. ഇവിടെയുണ്ടായ ഉരുള്‍പൊട്ടലില്‍ വെള്ളം കുത്തിയിറങ്ങി വന്നതോടെ താഴെ വെള്ളറയിലെ അഞ്ച് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ളവര്‍ സ്ഥലത്ത് ക്യാമ്ബ് ചെയ്യുകയാണ്.

നെടുപൊയില്‍ ചുരത്തില്‍ 21ആം മൈലില്‍ ഉരുള്‍പൊട്ടി റോഡില്‍ വലിയ കല്ലുകളും മരങ്ങളും ഒലിച്ചിറങ്ങിയതോടെ മാനന്തവാടി-നെടുപൊയില്‍ പാതയില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. 21ആം മൈലിന്‍റെ ഇരുഭാഗങ്ങളിലുമായി കെ.എസ്.ആര്‍.ടി.സി ബസടക്കമുള്ള വാഹനങ്ങള്‍ കുടുങ്ങി കിടക്കുകയാണ്. കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരെ സുരക്ഷിതമായി മാറ്റി. ബസ് സുരക്ഷിതമായി മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

കണ്ണൂര്‍ ഏലപ്പീടികയ്ക്ക് സമീപം വനത്തില്‍ ഉരുള്‍ പൊട്ടി. ഒഴുക്കിന് ശക്തികൂടിയ സാഹചര്യത്തില്‍ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

രണ്ട് ആഴ്ചകള്‍ക്കു മുന്‍പ് ഇതേ പ്രദേശത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു. വീണ്ടും പ്രദേശവാസികള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശമുണ്ട്.


നെടുമ്ബോയില്‍ മാനന്തവാടി ചുരം റോഡില്‍ വീണ്ടും മലവെള്ളപ്പാച്ചില്‍. കാഞ്ഞിരപ്പുഴയില്‍ വെള്ളം ക്രമാതീതമായി കൂടുകയാണ്. പുഴയോരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. നെടുമ്ബോയില്‍ മാനന്തവാടി ചുരം റോഡിലും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൂളക്കുറ്റി, വെളളറ ഭാഗത്ത് മലവെള്ളം ഒലിച്ചിറങ്ങുകയാണ്. വെള്ളറ ഭാഗത്തുള്ളവരെ ഫയര്‍ ഫോഴ്‌സ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ തുടങ്ങി.


നെടുമ്ബൊയില്‍ ചുരത്തില്‍ ഇന്നലെയും മലവെള്ളപ്പാച്ചിലുണ്ടായിരുന്നു. ഈ ഭാഗത്ത് മൂന്നാഴ്ച മുമ്ബ് ഉരുള്‍ പൊട്ടി മൂന്ന് പേരാണ് മരിച്ചത്.വടക്കന്‍ കേരളത്തില്‍ പെയ്ത ശക്തമായ മഴയില്‍ ഇന്നലെ പലയിടത്തും മലവെള്ള പാച്ചിലും ഉരുള്‍ പൊട്ടുകയും ചെയ്തു. കോഴിക്കോട് പുല്ലുവാ പുഴയില്‍ ഇന്നലെ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ വിലങ്ങാട് ടൗണില്‍ വെള്ളം കയറി.


വിലങ്ങാട് പാലവും മുങ്ങി. കണ്ണവം വനമേഖലയിലുണ്ടായ ഉരുള്‍പൊട്ടല്‍ മലവെള്ളപ്പാച്ചിലിന് വഴിവെച്ചതായാണ് സംശയം. ആഴ്ചകള്‍ക്ക് മുമ്ബ് ഉണ്ടായ ശക്തമായ കാറ്റില്‍ ഈ മേഖലയില്‍ വ്യാപക നാശനഷ്ടമുണ്ടായിരുന്നു. കൂത്തുപറമ്ബ് മാനന്തവാടി ചുരം പാതയില്‍ മലവെള്ളപ്പാച്ചിലുണ്ടായി.

Post a Comment

Previous Post Next Post