ആളുകള്‍ നോക്കി നില്‍ക്കേ കുന്നത്തൂര്‍ പാലത്തില്‍ നിന്നും യുവതി കല്ലടയാറ്റില്‍ ചാടി



കൊല്ലം: കുന്നത്തൂര്‍ പാലത്തില്‍ നിന്നും യുവതി കല്ലടയാറ്റില്‍ ചാടി. കുന്നത്തൂര്‍ തുരുത്തിക്കര തൊടുവേല്‍ വീട്ടില്‍ രഞ്ജിത(20) ആണ് ചാടിയത്.ഇന്ന് രാവിലെ 11ഓടെ ആയിരുന്നു സംഭവം.

ആളുകള്‍ നോക്കി നില്‍ക്കേ കൈയ്യില്‍ ഉണ്ടായിരുന്ന ബാഗ് പാലത്തില്‍ ഉപേക്ഷിച്ചാണ് യുവതി ആറ്റിലേക്ക് ചാടിയത്.

ഈ ബാഗില്‍ നിന്നാണ് ചാടിയ യുവതിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. പിതാവുമായി പിണങ്ങി കഴിയുന്നതിനാല്‍ മാതാവിനും സഹോദരിക്കുമൊപ്പം അഞ്ചലിലെ മാതാവിന്റെ വീട്ടിലാണ് കഴിഞ്ഞു വന്നിരുന്നത്. അഞ്ചലില്‍ നിന്നാണ് ഇന്ന് രാവിലെയോടെ യുവതി കുന്നത്തൂരിലെത്തിയത്.

ശാസ്താംകോട്ടയില്‍ നിന്നും ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. സ്കൂബാ ടീം എത്താത്തതിനാല്‍ പൂര്‍ണതോതിലുള്ള തിരച്ചില്‍ ആരംഭിച്ചിട്ടില്ല.

Post a Comment

Previous Post Next Post