കാസര്‍കോട് പുല്ലൂര്‍ കേളോത്ത് വീടിനുള്ളിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി



കാസര്‍കോട്: പുല്ലൂര്‍ കേളോത്ത് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ടൈല്‍സ് ജോലി ചെയ്യുന്ന നീലകണ്ഠന്‍ ( 36 ) ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് മൃതദേഹം വീട്ടിനുള്ളില്‍ കണ്ടത്. പൊന്നപ്പന്‍ -കമലാവതി എന്നിവരുടെ മകനാണ്. ഭാര്യ: ആശ. ഒരു മകളുണ്ട്.


നീലകണ്ഠനും പെങ്ങളുടെ ഭര്‍ത്താവ് ഗണേഷ്‌നും ആണ് ഇന്നലെ വീട്ടിലുണ്ടായിരുന്നത്. കൊലപാതകത്തിന് ശേഷം ഗണേഷനെ കാണാനില്ല. പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post