മലപ്പുറം തിരൂർ- ചമ്രവട്ടം റൂട്ടിൽ വടക്കേ
അങ്ങാടിയിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു .
മലപ്പുറം തിരൂരിൽ സ്ഥിര താമസക്കാരനും തിരൂർ പാട്ടുപറമ്പ് ഭഗവതിക്കാവിലെ
ശാന്തിക്കാരൻ അരീക്കോട് ഉഗ്രപുരം
സ്വദേശി പെരിഞ്ചീരി ഹരി നമ്പൂതിരി (54)
ആണ് മരിച്ചത്. ക്ഷേത്രത്തിലെ ജോലി
കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ ലോറി
ഇടിക്കുകയായിരുന്നു. നിർത്താതെ പോയ
ലോറി ചമ്രവട്ടത്ത് വച്ച് പൊലീസ് പിടികൂടി.
ഇന്ന് രാവിലെ 11:25ഓടെ ആണ് അപകടം മൃതദേഹം തിരൂർ താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി

