ചാവക്കാട് പാലയൂരിൽ വെച്ച്കു ഴഞ്ഞു വീണു മരിച്ച വയോധികനെ തിരിച്ചറിഞ്ഞില്ലചാവക്കാട്: പാലയൂരിൽ കുഴഞ്ഞുവീണ് മരിച്ച വയോധികനെ ഇനിയും തിരിച്ചറിഞ്ഞില്ല. കഴിഞ്ഞ അഞ്ചു വർഷത്തിലധികമായി പാലയൂർ മേഖലയിൽ വന്നിരുന്ന വയോധികൻ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. കുഴഞ്ഞു വീണതിനെ തുടർന്ന് ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ഇയാളെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് പോലീസ് മേൽ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം ഇപ്പോഴും തൃശൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെക്കുറിച്ച് അറിയുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം.

Post a Comment

Previous Post Next Post